Kerala

ബാംബു വില്ലേജ്: മുളദിനാഘോഷം സംഘടിപ്പിച്ചു

ലോകമുളദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് ബാംബു വില്ലേജ് തൃക്കൈപ്പറ്റ. തൃക്കൈപ്പറ്റ ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ മുളദിന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ബാംബു വില്ലേജ് പ്രതിനിധി ധന്യ ഇന്ദു മുള സന്ദേശം നൽകി. തുടർന്ന് വില്ലേജ് പ്രതിനിധി എം ബാബുരാജ് മുളകളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.

മുളത്തൈ നടൽ വില്ലേജ് പ്രതിനിധികളും സ്കൂൾ സർവീസ് സ്കീം വോളൻ്റിയർമാരും ചേർന്ന് നടത്തി. തുടർന്ന് വിവിധ ബാംബു യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മുളയുൽപ്പന്ന നിർമാണവും പ്രദർശനവും നടന്നു. മുഹമ്മദ് സാദിഖ് കല്ലട മുളകളെ കുറിച്ചുള്ള പവർ പോയിൻ്റ് പ്രസൻ്റേഷൻ നടത്തി.ഭവം, പ്രസീദം, ജയൻ്റ് ഗ്രാസ്, സുഷി, പച്ച ലൈഫ്, ഉറവ് ഇക്കോ ലിങ്ക്സ്, കലാഗിയ, വേൾഡ് ഓഫ് ബാംബു ബാംബു നഴ്സറി, തിരുവാതിര വാല്യു ആഡഡ് അഗ്രോ പ്രൊഡക്റ്റ്സ്, തൃക്കൈപ്പറ്റ പൈതൃകഗ്രാമം, പത്മ ആർട്സ്, തൃക്കൈപ്പറ്റ പിക്കിൾസ്, ഡ്രീംസ് ഡ്രൈ ഫ്ലവർ, കലം, സൃഷ്ടി, എന്നീ യൂണിറ്റുകളും, ഹോംസ്റ്റേ പ്രതിനിധികളും പങ്കെടുത്തു. SSS കോർഡിനേറ്റർ ജിജിത KP, ലിതിൻ മാത്യു, ബാംബു വില്ലേജ് പ്രതിനിധികളായ സുജിത് MP, സാബു OJ, ഷിബി N V എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.