പുൽപള്ളി : ബത്തേരി പള്ളിക്കണ്ടി കാര്യംപുറം വീട്ടിൽ ദിപിൻ (25)നെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. 23.09.2025 ഉച്ചയോടെ പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 85 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ അതിർത്തികളിലും മറ്റു മേഖലകളിലും പോലീസിന്റെ ലഹരിക്കെതിരെയുള്ള കർശന പരിശോധനകൾ തുടരും.














