Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

കോക്പിറ്റിൽ സുഖമായി ഉറങ്ങി വിമാന കമ്പനി ഉടമ; വിഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മുംബൈ∙ ബാരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റു നാലുപേരുടെയും മരണത്തിന് ഇടയാക്കിയ ലിയർജെറ്റ് 45 എക്‌സ്‌ആർ വിമാനം പ്രവർത്തിപ്പിച്ച ‘വിഎസ്ആർ വെഞ്ചേഴ്‌സ്’ എന്ന കമ്പനിക്കെതിരെ ഗുരുതര സുരക്ഷാ വീഴ്ചകൾ ആരോപിച്ച് അജിത് പവാറിന്റെ മകൻ ജയ് പവാർ രംഗത്തെത്തി. വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിന്റെ സീറ്റിൽ ഒരാൾ ഉറങ്ങുന്ന വിഡിയോ ജയ് പവാർ പങ്കുവച്ചു. വിഎസ്ആർ കമ്പനി ഉടമ രോഹിത് സിങ്ങാണ് പൈലറ്റിന്റെ സീറ്റിലിരുന്ന് ഉറങ്ങുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും ഈ വേദന ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകുമെന്നും വിഡിയോയ്ക്കൊപ്പം ജയ് പവാർ കുറിച്ചു. ഡിജിസിഎ ഈ വിഷയത്തിൽ അടിയന്തര നടപടി എടുക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ വിഎസ്ആർ കമ്പനിയുടെ എല്ലാ വിമാനങ്ങളും സർവീസ് നടത്തുന്നത് തടയണമെന്നും രോഹിത് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അജിത് പവാറിന്റെ അനന്തരവൻ രോഹിത് പവാറും ഈ വിഡിയോ പങ്കുവച്ചു. രോഹിത് സിങ്ങിനു കേന്ദ്രമന്ത്രിമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാമോഹൻ നായിഡു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം, മോശം കാഴ്ചപരിധിയും സുരക്ഷാ വീഴ്ചകളുമാണ് അപകടത്തിനു കാരണം. ലാൻഡിങ്ങിന് ആവശ്യമായ 5 കിലോമീറ്റർ കാഴ്ചപരിധിക്ക് പകരം 3 കിലോമീറ്റർ മാത്രമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ജനുവരി 28ന് നടന്ന അപകടത്തിൽ അജിത് പവാർ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ, രണ്ട് പൈലറ്റുമാർ, വിമാനത്തിലെ ജീവനക്കാരൻ എന്നിവരുൾപ്പെടെ അഞ്ചുപേരും കൊല്ലപ്പെട്ടിരുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *