Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

മറ്റൊരാളുടെ ഭാര്യയെ മോഷ്ടിച്ച് സ്വന്തമാക്കും; വ്യത്യസ്തമായ ആചാരം, ഇങ്ങനെയും ചിലരുണ്ട്!

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഒരു വ്യക്തിക്ക് മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കാൻ അവസരം ഒരുക്കുന്ന ഒരു ആചാരം. ആ ആചാരം നടത്തുന്നതിനായി പ്രത്യേക ഉത്സവം. ലോകത്ത് ഇങ്ങനെയൊരു ചടങ്ങ് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ വിശ്വസിച്ചേ തീരൂ. കാരണം ആഫ്രിക്കയിലെ നൈഗർ , കാമറൂണ്‍, കോംഗോ തുടങ്ങിയ പ്രദേശങ്ങളിൽ ജീവിക്കുന്ന വൊഡാബെ എന്ന ഗോത്രവർഗ്ഗത്തിന്റെ സുപ്രധാനമായ ആചാരങ്ങളിൽ ഒന്നാണ് ഈ ‘ഭാര്യയെ തട്ടിയെടുക്കൽ.’ ഗംഭീരമായ ആഘോഷത്തോടെയാണ് ഈ ആചാരം ഇവർ നടത്തുന്നത്.

കന്നുകാലികളെയും കഴുതകളെയും വളർത്തലാണ് വൊഡാബെ ഗോത്രക്കാരുടെ പ്രധാന ജോലി. നാടോടികളായ ഇവർ ദീർഘദൂരം സഞ്ചരിക്കാറുണ്ട്. ആചാരങ്ങൾ കൊണ്ട് സമ്പന്നമാണ് ഇവരുടെ പാരമ്പര്യം. വ്യത്യസ്തമായ രീതിയിൽ ആർഭാടപൂർവമായി വസ്ത്രങ്ങൾ ധരിക്കുകയും ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന ഉത്സവങ്ങൾ നടത്തുകയും ചെയ്യുന്നത് ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

അത്തരത്തിൽ വോഡാബെ ജനതയുടെ ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണ് ഗീർവോൾ ഉത്സവം. എല്ലാവർഷവും മുറതെറ്റാതെ അവർ ഈ ഉത്സവം നടത്താറുണ്ട്. മഴക്കാലം കഴിഞ്ഞാൽ ഉടൻതന്നെ ഉത്സവം ആരംഭിക്കും. ഗോത്ര വിഭാഗത്തിൽ ഉൾപ്പെടുന്നവർ ദൂരദേശങ്ങളിൽ നിന്നുവരെ ഇതിൽ പങ്കെടുക്കാൻ എത്താറുമുണ്ട്. പുരുഷന്മാരുടെ ഫാഷൻ പരേഡ് എന്ന് വേണമെങ്കിൽ ഉത്സവത്തെ വിശേഷിപ്പിക്കാം. പ്രത്യേക രീതിയിൽ മേക്കപ്പും ആഭരണങ്ങളും ധരിച്ച് ഇവർ നൃത്തം ചെയ്യും.

പുരുഷന്മാരുടെ സൗന്ദര്യവും കഴിവുകളും ശരീരത്തിന്റെ ശക്തിയും പ്രദർശിപ്പിക്കുകയാണ് ഈ ഫാഷൻ പരേഡിന്റെ ലക്ഷ്യം. കണ്ണുകളുടെയും പല്ലുകളുടെയും വെളുപ്പ് കൂടുതൽ എടുത്തറിയിക്കുന്നതിന് കടുംനിറത്തിലുള്ള ഐലൈനറുകളും ലിപ്സ്റ്റിക്കുകളും ഇവർ ഉപയോഗിക്കും. പ്രത്യേക പൊടികളും വെളുത്ത പെയിന്റും മുഖത്തുണ്ടാകും. മൂക്ക് കൂടുതൽ നീണ്ടതായി തോന്നിപ്പിക്കാൻ വെളുത്ത വരകൾ വരയ്ക്കും. നെറ്റി ഉയർന്നതായി തോന്നിപ്പിക്കാൻ മുടി വെട്ടിയശേഷം നീളൻ മുടി പിന്നിയിടും. ആഭരണങ്ങളും തൂവലുകളുംകൊണ്ട് അലങ്കരിച്ച ആചാരപരമായ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യും.

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആചാരത്തിൽ പങ്കെടുക്കുന്ന പുരുഷന്മാർ നൃത്തം ചെയ്തു തുടങ്ങും. ഗോത്ര വിഭാഗത്തിലെ മറ്റു പുരുഷന്മാരും വിവാഹിതരായ സ്ത്രീകളും ഇവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചുറ്റും കൂടുകയും ചെയ്യും. യാകെ എന്നാണ് ഈ നൃത്തം അറിയപ്പെടുന്നത്. പ്രകടനത്തിൽ തങ്ങളുടെ ശക്തി നിലനിർത്താൻ ഉത്സവത്തിന് മുൻപ് തന്നെ പുരുഷന്മാർ തയാറെടുപ്പുകൾ നടത്തിയിരിക്കും. ഏഴു ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഗീർവോൾ ഉത്സവം. ഈ ദിവസങ്ങളിൽ മണിക്കൂറുകളോളം പുരുഷന്മാർ നൃത്തം ചെയ്യണം. ഒരു മത്സരം എന്നപോലെ നടക്കുന്ന ഈ നൃത്തത്തിന്റെ വിധികർത്താക്കൾ സ്ത്രീകളായിരിക്കും. നൃത്തം കാണാൻ എത്തുന്ന വിവാഹിതരായ സ്ത്രീകൾക്ക് മത്സരിച്ച പുരുഷന്മാരിൽ ആരോടെങ്കിലും ആകർഷണം തോന്നിയാൽ അവരെ ചൂണ്ടിക്കാട്ടി തെരഞ്ഞെടുക്കും. അന്നേദിവസം ആ പുരുഷൻ തന്നെ തിരഞ്ഞെടുത്ത സ്ത്രീയുമായി ഒളിച്ചോടി ആരാലും പിടിക്കപ്പെടാതെ ഒരു രാത്രി ഒരുമിച്ചു കഴിയണം. അവരെ തടയാനോ പിടികൂടാൻ സാധിച്ചില്ലെങ്കിൽ സ്വാഭാവികമായി പിന്നീട് ആ സ്ത്രീ അയാളുടെ ഭാര്യയാവും. സ്ത്രീയുടെ പഴയ വിവാഹബന്ധം റദ്ദാക്കപ്പെടുകയും ചെയ്യും.

ഭാര്യയെ വിട്ടുകളയാൻ ഭയമുള്ള പുരുഷന്മാർ പലപ്പോഴും അതുകൊണ്ടുതന്നെ അവരെ ഉത്സവത്തിൽ പങ്കെടുക്കാൻ അനുവദിക്കാറില്ല. മത്സരത്തിൽ പങ്കെടുക്കുന്ന പുരുഷന്മാരും മുൻപു വിവാഹിതരായിരിക്കും. ഗോത്ര വിഭാഗത്തിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ആദ്യവിവാഹം അവരുടെ വീട്ടുകാർ നിശ്ചയിക്കുന്നതാണ്. ഗീർവോൾ ഉത്സവത്തിലൂടെ ആ തീരുമാനങ്ങളെ മറികടന്ന് ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം ജീവിക്കാൻ ഇവർക്ക് അവസരം ലഭിക്കുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *