കൽപ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിയ്ക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.യുവതിയുടെ ഭർത്താവ് ഷൈജലിനെതിരെയും ഇയാളുടെ സുഹൃത്ത് ജംഷി ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.സ്ത്രീധന പീഡനപരാതിയില്‍ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭർത്താവ് മർദിക്കാറുണ്ടെന്ന് യുവതി പറഞ്ഞു.
ഭർത്താവ് ഉണ്ടായിരിക്കെ സുഹൃത്തും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറഞ്ഞു.പരാതിയിലുള്ള പോലെ സംഭവം നടന്നിട്ടില്ലെന്ന് ആരോപണവിധേയൻ പറഞ്ഞു. സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.














