Latest

ദീർഘകാലം ഈ വേദനസംഹാരി ഉപയോഗിക്കുന്നത് അപകടം; ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാരോഗ്യം തകരാറിലാകും, മുന്നറിയിപ്പുമായി പഠനം

വ്യാപകമായി ഉപയോഗിക്കുന്ന ട്രമഡോൾ വേദനസംഹാരി സുരക്ഷിതമോ ഫലപ്രദമോ ആയിരിക്കില്ലെന്ന് പഠനം. ബിഎംജെ എവിഡൻസ്-ബേസ്ഡ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മരുന്നിന്റെ ദീർഘകാല ഉപയോഗം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നും പഠനം പറയുന്നു.

സാധാരണയായ നിർദേശിക്കപ്പെടുന്ന വേദനസംഹാരികളിൽ ഒന്നാണ് ട്രമഡോൾ. എന്നാൽ, ഇത് പരിമിതമായ ഫലം മാത്രമേ നൽകൂവെന്ന് വിഗദ്ധർ സൂചിപ്പിക്കുന്നു. പല രോഗികൾക്കും അതിൻ്റെ ഗുണങ്ങളെക്കാൾ അപകടസാധ്യതകൾ കൂടുതലായിരിക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

fibromyalgia, osteoarthritis, ഞരമ്പുകൾക്കുണ്ടാകുന്ന തകരാറുകൾ, നടുവേദന തുടങ്ങിയ രോഗങ്ങൾ മൂലമുള്ള വിട്ടുമാറാത്ത വേദന ചികിത്സിക്കുന്നതിനായി രണ്ട് മുതൽ 16 ആഴ്ചവരെ ട്രമഡോൾ ഗുളികകൾ ഉപയോഗിച്ചവരെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ശരാശരി 58 വയസ്സുള്ള 6,506 പേർ പങ്കെടുത്ത 19 ക്ലിനിക്കൽ ട്രയലുകൾ ഗവേഷകർ അവലോകനം ചെയ്തു.ട്രമഡോൾ വേദനയ്ക്ക് ചെറിയ ആശ്വാസം മാത്രമാണ് നൽകുന്നതെന്ന് പഠനം വ്യക്തമാക്കി. കൂടാതെ, പ്ലാസിബോ ഉപയോഗിച്ചവരെ അപേക്ഷിച്ച് ട്രമഡോൾ ഉപയോഗിക്കുന്നവർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾക്കുള്ള സാധ്യത ഇരട്ടിയായിരുന്നു. നെഞ്ചുവേദന, കൊറോണറി ആർട്ടറി രോഗം, ഹൃദയസ്തംഭനം തുടങ്ങിയ വർധിച്ച ഹൃദയസംബന്ധമായ പ്രശ്നങ്ങളായിരുന്നു ഇതിന് പ്രധാന കാരണം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.