Informative

എപ്ലോയ്മെന്റ് കാർ‌ഡ് പുതുക്കാൻ മറന്നുപോയോ? ഇനി എളുപ്പത്തിൽ ഫോണിൽ ചെയ്യാം

എപ്ലോയ്മെന്റ് രജീസ്ട്രേഷൻ ചെയ്താലും അത് കൃത്യസമയത്ത് പുതുക്കാൻ മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. കൃത്യമായി പുതുക്കിയില്ലെങ്കിൽ കാർഡ് ക്യാൻസലാവുകയും സീനിയോറിറ്റി നഷ്ടപ്പെടുകയും ചെയ്യും. എന്നാലിപ്പോൾ വിവിധ കാരണങ്ങളാൽ റദ്ദായ രജിസ്ട്രേഷനുകൾ ഈസിയായി പുതുക്കാം. അതും നിങ്ങളുടെ മൊബൈലിൽ മിനുറ്റുകൾക്കകം.

ഒക്ടോബർ 1994 മുതൽ സെപ്റ്റംബർ 2024 പുതുക്കാൻ പറ്റാത്തവർക്കാണ് അവസരം. എങ്ങനെയാണ് പുതുക്കേണ്ടതെന്നല്ലേ, അതിനൊരു വഴിയുണ്ട്…www.eemployment.kerala.gov.in എന്ന സൈറ്റ് ആദ്യം ഓപ്പൺ ചെയ്യണം. ഇതിൽ പ്രത്യേക പുതുക്കൽ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം തുറന്ന് വരുന്ന ടാബിൽ ജില്ലാ, എക്സ്ചേഞ്ച്, ലോക്കൽബോഡി, വാർഡ്. രജിസ്ട്രേഷൻ നമ്പർ, ജെൻഡർ, ജനനതീയ്യതി, മൊബൈൽ നമ്പർ, കാപ്ച എന്നിവ നൽകിയ ശേഷം ഗെറ്റ് ഡീറ്റൈൽസ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

പിന്നീട് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്ന് വായിച്ച് ഉറപ്പുവരുത്താം. ശേഷം താഴെയുള്ള സ്പെഷ്യൽ റിന്യൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യാം. പണി കഴിഞ്ഞു. പ്രത്യേകം ശ്രദ്ധിക്കുക, ഏപ്രിൽ 30 വരെയാണ് ഇതിനുള്ള അവസരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts