Kerala

ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി; സംഭവം കൊച്ചിയിൽ

കൊച്ചി∙ നഗരത്തിലെ ജ്വല്ലറി സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൽനിന്ന് വീണയാൾ മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കി.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ പ്രമുഖ ജ്വല്ലറിക്കെട്ടിടത്തിന് മുകളിൽനിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയിൽ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. ഇദ്ദേഹം തൽക്ഷണം മരിച്ചു. വീണപ്പോൾ ദേഹത്ത് വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇയാൾ ഉടുത്തിരുന്ന മുണ്ട് മൂന്നാം നിലയിൽ കിടപ്പുണ്ടായിരുന്നു. മരിച്ചയാൾക്ക് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇയാൾ കെട്ടിടത്തിന്റെ ആറാം നില വരെ കയറിയതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ ആറാം നിലയിൽ പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാൽ ഇയാൾ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് ഇവിടെനിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.