ഓഹരി വിപണിയുടെ ചരിത്രമെടുത്താൽ ദീർഘകാല നിക്ഷേപത്തിലൂടെ ശരാശരി 15% വരുമാനം മാത്രമാണ് പ്രതീക്ഷിക്കാൻ കഴിയുക. കൂടുതൽ വരുമാനം ആരു വാഗ്ദാനം ചെയ്താലും അത് ഒഴിവാക്കുക.∙ ഓൺലൈൻ ആപ്പുകളിലൂടെയുള്ള ഓഹരി നിക്ഷേപം ഒഴിവാക്കി സെബി റജിസ്റ്റേഡ് ബ്രോക്കറിലൂടെ മാത്രം നിക്ഷേപം നടത്തുക.∙ ഓഹരി വിപണിയിൽ ദീർഘകാലം കൊണ്ട് മാത്രമാണ് നേട്ടം ഉണ്ടാക്കാൻ കഴിയുന്നതെന്ന അടിസ്ഥാന യാഥാർഥ്യം മനസ്സിലാക്കുക.
∙ ആപ്പിലൂടെ നിക്ഷേപിക്കാനുള്ള ക്ഷണം ലഭിക്കുമ്പോൾ അത് ഒറിജിനൽ ആപ് ആണോ എന്നു സ്ഥിരീകരിക്കുക.∙ വെർച്വൽ അറസ്റ്റും ഒരു വർഷത്തിൽ പണം ഇരട്ടിയാക്കാം എന്ന തരത്തിലുള്ള വാഗ്ദാനങ്ങളും വ്യാജമാണെന്ന് ഒട്ടേറെത്തവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പത്രങ്ങളിൽ പരസ്യങ്ങളും വന്നിട്ടുണ്ട്.∙ ആർത്തി ഒഴിവാക്കുക.∙ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിവു നേടാൻ ശ്രമിക്കുക.












