Listen live radio

സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപത്തിന് പദ്ധതി തയ്യാറക്കി വനംവകുപ്പ്, യുക്കാലിസ്റ്റ്, അകേഷ്യ, ഓറിക്കലിഫോർമിസ്, മാഞ്ചിയം, വാറ്റിൽ തുടങ്ങിയ ഏക വിളനോട്ടങ്ങൾ സ്വാഭാവിക വനമാക്കി മാറ്റും

after post image
0

- Advertisement -

മാനന്തവാടി: സ്വാഭാവിക വനങ്ങളുടെ പുന സ്ഥാപനത്തിന് പദ്ധതി തയ്യറാക്കി വനംവകുപ്പ്. ലോകത്തിലെ എട്ട് അതിവജൈവ വൈവിദ്ധ്യ ഹോട്ട്സ്പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ടം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടതാണ്.കേരളത്തിൽ പ്രകൃതിസമ്പത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് ജലസുരക്ഷയും പരിസ്ഥിതി സംരക്ഷണത്തിനും ഏറ്റവും പ്രധാനമാണന്നും ഭൂപ്രദേശത്തിൻ്റെ 33 ശതമാനം വനമായി നിലനിർത്തണമെന്നണ് ദേശീയ വന നയമെങ്കിലും കേരളത്തിൽ 30 ശതമാനം മാത്രമാണ് വന വിസ്തൃതി. ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ, ആർദ്ര ഇലപൊഴിയും വനങ്ങൾ, വരണ്ട ഇലപൊഴിയും കാടുകൾ, ചോലവനങ്ങൾ, പുൽമേടുകൾ, കണ്ടൽക്കാടുകൾ, തോട്ടങ്ങളും ഇതിൽ പെടും. അശാസ്ത്രീയമായ വികസന പ്രവർത്തങ്ങളും കാലവസ്ഥ വ്യതിയാനവും വരൾച്ചയും വനങ്ങളുടെ നാശത്തിന് കരാണമാകുന്നുണ്ട്.ഇതിന് പുറമെ വ്യാവസായിക വികസത്തിന് വേണ്ടി 1950 മുതൽ 1980 കളുടെ തുടക്കം വരെ കേരളത്തിലെ ജൈവസമ്പന്നമായിരുന്ന സ്വാഭാവിക വനങ്ങൾ വെട്ടിത്തെളിച്ച് യുക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ തുടങ്ങിയ വിദേശ എകവിള തോട്ടങ്ങൾ വെച്ച് പിടിപ്പിച്ചതും നാശത്തിന് കരാണമായി.27,000 ഹെക്ടർ വിദേശ എകവിളതോട്ടം,90,000 ഹെക്ടർ തേക്ക് തോട്ടങ്ങളുമാണ് കേരളത്തിലെ വനഭൂമിയിലുള്ളത്. ജൈവ വൈവിദ്ധ്യത്തിന് ഭീഷണിയായ മൈക്കിനിയ, സെന്ന,അവാസവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത സസ്യങ്ങളെയും ആഫ്രിക്കൻ ഒച്ച്, ആഫ്രിക്കൻ മുഷി ഉൾച്ചെടയുള്ളവന മേഖലയിൽ നിന്ന് ഒഴിവാക്കും. ശോഷിച്ച വനങ്ങൾ,അക്കേഷ്യ യൂക്കാലി തോട്ടങ്ങൾ, വാറ്റിൽ, ഉണങ്ങിയതേക്കുകൾ ഉൾപെടെ ഘട്ടം ഘട്ടമായി മുറിച്ച് മാറ്റി സ്വാഭാവിക വനങ്ങളക്കി മാറ്റും.

Leave A Reply

Your email address will not be published.