Listen live radio

പരിസ്ഥിതി ദിനാഘോഷം എടവക പക്ഷി സങ്കേതത്തില്‍ വെച്ച് ആചരിച്ചു

after post image
0

- Advertisement -

എടവക: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എടവക പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തില്‍, സന്നദ്ധ സംഘടനയായ ഫോറസ്റ്റ് വാച്ചിന്റെ സഹകരണത്തോടെ അയിലമൂല പക്ഷി സങ്കേതത്തില്‍ വെച്ച് വിപുലമായ പരിപാടികളാടെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അയാത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്. ബി പ്രദീപ് മാസ്റ്റര്‍ പക്ഷി നിരീക്ഷകനായ ഡോ.പി.യു. ആന്റണിക്ക് പക്ഷി സങ്കേതത്തില്‍ നടാനുള്ള ഫലവൃക്ഷത്തൈകള്‍ കൈമാറിക്കൊണ്ട്  ഉദ്ഘാടനം ചെയ്തു.പ്രകൃതി സംരക്ഷണം, പക്ഷിനിരീക്ഷണത്തിലൂടെ എന്ന വിഷയം ആസ്പദമാക്കി ഡോ.പി.യു. ആന്റണി ക്ലാസ് നയിച്ചു. ജനപ്രതികളായ ലത വിജയന്‍, ഉഷ വിജയന്‍ , ഷില്‍സണ്‍ മാത്യു, വിനോദ് തോട്ടത്തില്‍, ഗിരിജ സുധാകരന്‍, സുജാത സി.സി. ഡോ.ജോസഫ് മക്കോളില്‍, കുടുംബശ്രീ ഭാരവാഹികളായ ലീല ബാലന്‍, രജനി , ഓവര്‍സിയര്‍ ജോസ് പി ജോണ്‍ , വിനീഷ്.എം, പ്രവീണ്‍ രാജഗിരി പ്രസംഗിച്ചു.

ക്വിസ് മത്സര വിജയികള്‍

വിദ്യാര്‍ഥി വിഭാഗം :

ഒന്നാം സ്ഥാനം: നിഹാല്‍ ലത്തീഫ്       (എന്‍.എല്‍.പി.എസ്, എടവക )

രണ്ടാം സ്ഥാനം : മിന്‍ഹ വി.കെ       (എന്‍.എല്‍.പി.എസ്, എടവക )

മൂന്നാം സ്ഥാനം: മാളവിക എസ്. പ്രേം (എ.യു.പി.എസ്, ദ്വാരക )

കുടുംബശ്രീ വിഭാഗം :

ഒന്നാം സ്ഥാനം: അനു അശോക്

രണ്ടാം സ്ഥാനം: ഷിജി ജോബന്‍

മൂന്നാം സ്ഥാനം: വിശാലാക്ഷി കേശവന്‍

വിജയികള്‍ക്ക് ദ്വാരക വൈ.എം.സി.എ. സ്‌പോണ്‍സര്‍ ചെയ്ത  പ്രശസ്തി പത്രവും ഫലകവും പരിസ്ഥിതി പ്രവര്‍ത്തകനും ബി.എം.സി.അംഗവുമായ എം.ഗംഗാധരന്‍ മാസ്റ്റര്‍  സമ്മാനിച്ചു. തുടര്‍ ദിവസങ്ങളില്‍ പക്ഷി സങ്കേതത്തില്‍  കൂടുതല്‍ ഫലവൃക്ഷത്തൈ നടീലും നടപ്പാത നിര്‍മാണവും പുരോഗമിക്കും.

Leave A Reply

Your email address will not be published.