Listen live radio

വായനാദിനാഘോഷവും വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി

after post image
0

- Advertisement -

മാനന്തവാടി: ശിശുക്ഷേമ സമിതിയുടേയും വിദ്യാപോഷിണി വായനശാല എലൈറ്റ് ഫുഡ്‌സ് ചാരിറ്റി ട്രസ്റ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ വായനാദിനാഘോഷവും  എല്‍.എസ്.എസ്. യു.എസ്.എസ് വിജയികളായ ഗോത്രവര്‍ഗ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങും ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്  ഹാളില്‍ നടന്നു.വാളേരി ജി എച്ച് എസ് എസ്   അധ്യാപകന്‍ ദീപു ആന്റണി  ‘വായിച്ചു വിളയാന്‍’ എന്ന വിഷയത്തെ അധികരിച്ച് ക്ലാസെടുത്തു.തുടര്‍ന്ന് നടത്തിയ സാഹിത്യ ക്വിസ് ക്ലസ്റ്റര്‍ റിസോഴ് കോ ഓര്‍ഡിനേറ്റര്‍ ആനന്ദ് കെ  എസ് നയിച്ചു.വൈകുന്നേരം നടന്ന സമാപന    സമ്മേളനത്തില്‍ ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ശാരദ സജ്ജീവന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി എലൈറ്റ് ഫുഡ്‌സ് നല്കിയ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.എല്‍.എസ്.എസ്. യു.എസ്.എസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ പി എം ആസ്യ (പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വൈസ് പ്രസിഡന്റ് വി എം,  ബാലകൃഷ്ണന്‍, എലൈറ്റ് ഫുഡ്‌സ് സെയില്‍സ് ഓഫീസര്‍ കെ ജിനേഷ് ,രക്ഷാകര്‍തൃ പ്രതിനിധി ബാബു പി എന്നിവര്‍ സംസാരിച്ചു.ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ സത്യന്‍ സ്വാഗതവും ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടിവ്  അംഗം പി ആര്‍ ഗിരി നാഥന്‍ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.