Friday, 23 October 2026
|
വയനാട് • കേരളം
TRENDING
▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഐടി, മോഡല്‍ പരീക്ഷകള്‍ 2026 ജനുവരി 12 മുതല്‍ 22 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.

എസ്എസ്എല്‍സി ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. അപേക്ഷയും പരീക്ഷാഫീസും പിഴ കൂടാതെ ഒടുക്കേണ്ട തീയതി 2025 നവംബര്‍ 12 മുതല്‍ 19 വരെയാണ്. പിഴയോടു കൂടി അപേക്ഷ സ്വീകരിക്കുന്നത് നവംബര്‍ 21 മുതല്‍ 26 വരെയാണ്.മൂല്യനിര്‍ണയം 2026 ഏപ്രില്‍ 7 മുതല്‍ 25 വരെ നടക്കും. മെയ് 08 ന് ഫലപ്രഖ്യാപനം നടത്തും. ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രങ്ങളും ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 3000 കേന്ദ്രങ്ങളാണ് പരീക്ഷക്കായി സജ്ജമാക്കുന്നത്. നാലുലക്ഷത്തി 25 ആയിരം കുട്ടികളാണ് 2026 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

ഹയര്‍സെക്കന്‍ഡറി പരീക്ഷഹയര്‍ സെക്കന്‍ഡറി – വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ 2026 മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 27 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി – വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 28 വരെ നടക്കും. ഒന്നാം വര്‍ഷ പരീക്ഷ ഉച്ചയ്ക്ക് ശേഷം 1.30 നും, രണ്ടാം വര്‍ഷ പരീക്ഷകള്‍ രാവിലെ 9.30 നും ആരംഭിക്കും.വെള്ളിയാഴ്ച രാവിലെ 9. 15 ന് തുടങ്ങി ഉച്ചയ്ക്ക് 12 ന് അവസാനിക്കും.രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരീക്ഷകള്‍ ജനുവരി 22 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 26 വരെ നടക്കും.ഫൈനില്ലാതെ പരീക്ഷയ്ക്ക് ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 2025 നവംബര്‍ മാസം ഏഴാണ്. ഫൈനോടു കൂടി ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബര്‍ 13. സൂപ്പര്‍ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബര്‍ 25 ആണ്. ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകളില്‍ ഏകദേശം 9 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുമെന്ന് കരുതുന്നു. ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവയെല്ലാം ചേര്‍ത്ത് 2000 പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *