Kerala

കെഎസ്ആർടിസിയുടെ പുതിയ സ്ലീപ്പർ ബസ് ഉടൻ നിരത്തിലേക്ക്; ടെസ്റ്റ് ഡ്രൈവ് നടത്തി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ വോൾവോ 9600 എസ്എൽഎക്സ് സ്ലീപ്പർ ബസ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ടെസ്റ്റ് ഡ്രൈവ് നടത്തി. തിരുവല്ലം മുതൽ കോവളം വരെയും തുടർന്ന് ആനയറ വരെയുമാണ് മന്ത്രി ബസ് ഓടിച്ചത്.നാല്പത്തിരണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഈ ബസിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ സീറ്റുകൾക്കും എമർജൻസി എക്സിറ്റ് സംവിധാനമുണ്ടെന്നതാണ് പ്രധാന പ്രത്യേകത. ഈ മോഡലിലുള്ള ഒരു ബസ് കൂടി ഉടൻ കെഎസ്ആർടിസിയുടെ ഭാഗമാകും.കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, ഓപ്പറേഷൻസ് ഡയറക്ടർ ജി. പ്രദീപ് കുമാർ, സ്വിഫ്റ്റ് ജനറൽ മാനേജർ ചന്ദ്രബാബു, വോൾവോ കമ്പനി പ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം-ചെന്നൈ റൂട്ടിലാകും പുതിയ ബസ് സർവീസ് നടത്തുകയെന്നാണ് സൂചന.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.