Listen live radio
- Advertisement -
തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി ‘തണ്ണീര്‍കണ്ണി, കരുതാം നാളേക്കായ്’ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നാല് കേന്ദ്രങ്ങളില്‍ ഇന്ന് ( മാര്‍ച്ച് 22) തെരവുനാടകം അവതരിപ്പിക്കും. ജല സ്വയംപര്യാപ്ത എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് നാടകങ്ങള്‍ അരങ്ങേറുക. രാവിലെ 9.30 ന് മാനന്തവാടി കോഓപ്പറേറ്റീവ് കോളേജ്, ഉച്ചയ്ക്ക് 12 ന് പനമരം ഡബ്യൂ.എം.ഒ ഇമാം ഗസാലി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, 2.30 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ഓഫീസ്, വൈകീട്ട് 4.30 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ തെരുവ് നാടകം അവതരിപ്പിക്കും. മാനന്തവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പനമരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ബത്തേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, കല്‍പ്പറ്റയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ തെരുവ് നാടകം ഉദ്ഘാടനം ചെയ്യും. ടീം ഉണര്‍വ് കലാ സംഘമാണ് നാടകാവിഷ്‌ക്കാരം നടത്തുന്നത്.