Listen live radio

ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

after post image
0

- Advertisement -

കല്‍പ്പറ്റ: ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പടിഞ്ഞാറത്തറ കൂവളത്തോട് കോളനിയിലെ ബി. ബാലനെ(41) ആണ് പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരമായി ഭാര്യയുമായി വഴക്ക് കൂടാറുണ്ടായിരുന്നു. ഇന്നു രാവിലെ ഇയാള്‍ ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. കൈ കൊണ്ട് തടഞ്ഞതില്‍ ഇടതു കൈക്ക് മുറിവേറ്റു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.