Listen live radio

കാട്ടാനയുടെ ആക്രമണം; മൃതശരീരം വഹിച്ച് പൊലീസ് സംഘം നടന്നത് 20 കിലോമീറ്ററോളം

after post image
0

- Advertisement -

 

മേപ്പാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പൊലീസും കോളനിവാസികളും ഉള്‍ക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട റിപ്പണ്‍, പരപ്പന്‍പാറ കോളനിയിലെ മിനി(35)യുടെ മൃതദേഹമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘമെത്തി നിലമ്പൂര്‍, പോത്തുകല്ല് എത്തിച്ചത്.തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. വിവരമറിഞ്ഞ് മേപ്പാടിയില്‍ നിന്നുള്ള പൊലീസ് സംഘം ഉള്‍ക്കാട്ടിലെത്തി ഗുരുതര പരുക്കേറ്റ മിനിയുടെ ഭര്‍ത്താവ് സുരേഷിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതശരീരം ദുഷ്‌കരമായ വന പാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ച ശേഷം അവിടെ നിന്നും ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. ചെങ്കുത്തായി കിടക്കുന്ന മലനിരകളിലൂടെ മൃതദേഹവുമായി തിരികെ കയറുന്നത് ദുഷ്‌കരമായ സാഹചര്യത്തിലാണ് നിലമ്പൂര്‍ വനമേഖലയിലെ പോത്തുകല്ല് ഭാഗത്തേക്ക് വനപാതയിലൂടെ കൊണ്ടു പോയത്. പെലീസ് സംഘത്തില്‍ മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി. കെ സിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അമ്പിളി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷമീര്‍, റഷീദ് എന്നിവരാണുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.