Kalpetta

ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ; സ്ഥാനാർഥികൾ 3164

കൽപറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 23 പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ആകെ 3164 സ്ഥാനാർഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനക്ക് ശേഷം സ്വീകരിച്ചത്. സ്ഥാനാർഥികളിൽ 1491 പേർ പുരുഷന്മാരും 1673 പേർ സ്ത്രീകളുമാണ്. സൂക്ഷ്മ പരിശോധനയിൽ ജില്ലയിൽ ആകെ 80 പത്രികകൾ തള്ളി. പുരുഷ സ്ഥാനാർഥികൾ നൽകിയ 31 പത്രികകളും സ്ത്രീ സ്ഥാനാർഥികൾ നൽകിയ 49 പത്രികകളുമാണ് തള്ളിയത്. സ്വീകരിച്ച നാമനിർദേശ പത്രികകൾ പിൻവലിക്കാൻ ഇന്നു വരെ സമയമുണ്ട്. അതിന് ശേഷമായിരിക്കും അന്തിമ സ്ഥാനാർഥി പട്ടിക പുറത്തു വരിക.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.