Listen live radio

ജമ്മുകാശ്മീര്‍ ജനതയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു

after post image
0

- Advertisement -

ഡോ. എസ്. കെ. ശശികുമാര്‍
മാന്യവും ഉല്‍പ്പാദനപരവുമായ തൊഴിലവസരങ്ങളാണ് സാമ്പത്തിക-സാമൂഹ്യ വികസത്തിന് അനിവാര്യം. പ്രത്യക്ഷത്തിലുള്ള നേട്ടമായ വ്യക്തിഗതക്ഷേമം കൂടാതെ, ദാരിദ്ര്യ നിര്‍മാര്‍ജനം, ഉല്‍പ്പാദനക്ഷമമായ വളര്‍ച്ച, സാമൂഹ്യപരമായ പരസ്പരാശ്രയത്വം തുടങ്ങിയ പ്രധാന വികസന ലക്ഷ്യങ്ങളെ സാക്ഷാല്‍ക്കരിക്കാനും, തൊഴിലവസരങ്ങള്‍ക്ക് കഴിയും. നൈപുണ്യം സ്വായത്തമാക്കല്‍ മുതല്‍ വനിതാ ശാക്തീകരണം വരെ നിര്‍ണായകമായ നേട്ടങ്ങള്‍ ഗുണപരമായ തൊഴിലവസരങ്ങളിലൂടെ ലഭ്യമാകും. അതേസമയം സാമൂഹ്യ സുരക്ഷാ നേട്ടങ്ങള്‍ പ്രത്യേകിച്ച് വനിതകള്‍ക്ക്, യുവാകള്‍ക്ക്, അസംഘടിത മേഖലയിലുള്ളവർക്ക്‌ ഫലപ്രദമായി ലഭ്യമാകുന്നുണ്ടോ എന്നത് വികസന കാഴ്ചപ്പാടില്‍ വിമര്‍ശനാത്മകമായി ചിന്തിക്കേണ്ടതാണ്.
ജമ്മു കാശ്മീരിനെ പോലെ ഒരു പുതിയ വികസന
പാത വിഭാവനം ചെയ്യുന്ന പ്രദേശത്ത്, തൊഴില്‍, സാമൂഹ്യ സുരക്ഷ എന്നിവയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. നിരവധി നയങ്ങളിലൂടെയും നടപടികളിലൂടെയും മാത്രമേ ഇത് സാധ്യമാകൂ. ജമ്മുകാശ്മീരിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താനും, ലക്ഷ്യമിട്ടുള്ള ചില പ്രധാന പരിപാടികളാണ് ഈ ലേഖനം അവലോകനം ചെയ്യുന്നത്.
പ്രധാന നടപടികള്‍ ഇവയാണ്:
* വ്യവസായ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്, തൊഴില്‍ നിയമങ്ങളിലെ പരിഷ്‌ക്കരണം
* സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ നേട്ടങ്ങളുടെ ഫലപ്രദമായ വിതരണം
* ദുരിതമനുഭവിക്കുന്ന, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുക
* വിവിധ തൊഴില്‍ നിയമങ്ങള്‍ക്കു കീഴില്‍, തൊഴിലാളികള്‍ക്കുള്ള നിയമാനുസൃത അവകാശങ്ങളെപ്പറ്റി അവരെ ബോധവല്‍ക്കരിക്കുക
വ്യാപാര, വ്യവസായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് തൊഴില്‍ നിയമങ്ങളിലെ പരിഷ്‌ക്കരണം:
പൊതു, സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും തൊഴില്‍ വ്യവസ്ഥകള്‍ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തൊഴില്‍ നിയമങ്ങളും അവയുടെ നിര്‍വഹണവുമാണ് കേന്ദ്ര തൊഴില്‍, മന്ത്രാലയത്തിന്റെ പ്രഥമ പരിഗണന. കഴിഞ്ഞ ഒരു വര്‍ഷമായി, ജമ്മുകാശ്മീരില്‍ മന്ത്രാലയത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും ഓഫീസുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.
വ്യവസായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്, നിരവധി നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും, ചെയ്തു കൊണ്ടിരിക്കുകയുമാണ്. വ്യവസായ തര്‍ക്കം പരിഹാര നിയമം, മോട്ടോര്‍ ഗതാഗത തൊഴിലാളി നിയമം, കരാര്‍ തൊഴിലാളി (നിയന്ത്രണവും റദ്ദാക്കലും) നിയമം, ഫാക്ടറീസ് നിയമം, ട്രേഡ് യൂണിയന്‍ നിയമം, കെട്ടിട നിര്‍മാണ തൊഴിലാളി നിയമം എന്നിവ അവയില്‍ ചിലതാണ്.
ഇടപാടുകള്‍ക്കുള്ള തുക പരിധി വര്‍ധിപ്പിക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ആരംഭിക്കുക, കല്‍പ്പിത രജിസ്‌ട്രേഷന്‍ സംവിധാനം ആവിഷ്‌ക്കരിക്കുക, ലിമിറ്റേഷന്‍ പീരീഡ് കുറയ്ക്കുക, സ്ത്രീകള്‍ക്ക് രാത്രിയില്‍ ജോലിയെടുക്കുന്നതിന് അനുമതി നല്‍കുക, പുനരധിവാസ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുക തുടങ്ങിയവ ഭേദഗതികളുടെ ഭാഗമായ ചില നടപടികളാണ്.
ഈ ഭേദഗതികള്‍, വ്യവസായത്തെ സുഗമമാക്കുകയും ജമ്മു കാശ്മീരിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യും. അത്, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുകയും പ്രദേശത്തെ ലഭ്യമായ വിഭവങ്ങളെയും വിനോദ സഞ്ചാര സാധ്യതകളെയും പ്രയോജനപ്പെടുത്തുകയും ചെയ്യും.
സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഫലപ്രദമായ വിതരണം:
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO), എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നിവ മുഖേന സാമൂഹ്യസുരക്ഷാ നേട്ടങ്ങള്‍ ജമ്മുകാശ്മീരില്‍ ശക്തിപ്പെടുത്തിയിരിക്കുന്നു.
ജമ്മുവില്‍ ഒരു പുതിയ പ്രാദേശിക കേന്ദ്രം ആരംഭിച്ചുകൊണ്ട് 2019 നവംബര്‍ 1 നാണ് ഇ.പി.എഫ്.ഒ ജമ്മുകാശ്മീരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യവര്‍ഷത്തില്‍ തന്നെ 3,326 സ്ഥാപനങ്ങളിലെ 1,26,675 തൊഴിലാളികളെ ഇ.പി.എഫില്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ മറ്റിടങ്ങളില്‍ 20 ലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇ.പി.എഫ്. നേട്ടങ്ങള്‍ ലഭിക്കുന്നതെന്നിരിക്കെ, ജമ്മുകാശ്മീരില്‍, പണ്ട് പ്രാബല്യത്തിൽ ഉണ്ടായിരുന്ന ജെ & കെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് & മിസല്ലേനിയസ് പ്രൊവിഷന്‍സ് ആക്ട്, 1961 ഇൻറ്റെ മാതൃകയിൽ, 10 ലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളെയും ഇ.പി.എഫ്. പരിധിയില്‍ ഉള്‍പ്പെടുത്തി. തൊഴിലുടമയുടെയും തൊഴിലാളികളുടെയും ഇ.പി.എഫ് വിഹിതം, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ഭാഗമായി ഇ.പി.എഫ് പരിധിയില്‍ ഉള്‍പ്പെടുത്തി 1,275 തൊഴിലുടമകള്‍ക്കും 15,467 തൊഴിലാളികള്‍ക്കും ലഭ്യമാക്കി.
ഇതുവരെ ഇ.എസ്.ഐ യില്‍ 2,95,253 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ഷുറന്‍സ് നേടിയ 91,974 തൊഴിലാളികള്‍ക്കും അവരുടെ 67,227 ആശ്രിതര്‍ക്കും 2019 – 20 വര്‍ഷത്തില്‍ ചികിത്സ നല്‍കി. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്പെഷ്യലിസ്റ്റ്, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് ചികിത്സ ഉള്‍പ്പടെ പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ലഭിക്കുന്നതാണ്. ജമ്മുകാശ്മീര്‍ കേന്ദ്ര ഭരണ പ്രദേശത്തെ തൊഴിലാളികളുടെ ആവശ്യാര്‍ത്ഥം, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, 100 കിടക്കകളോട് കൂടിയ തൃതീയ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, ഓംപര ബുദ്ഗാമില്‍, 150 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി കഴിഞ്ഞു.

Leave A Reply

Your email address will not be published.