Kalpetta

ഗണിതം ലളിതമാക്കി ഗണിതശില്പശാല



കാട്ടിക്കുളം: ഗോത്രവർഗ – തീരദേശ – തോട്ടം മേഖലയിലെ വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിപോഷണ പരിപാടിയുടെ
കാട്ടിക്കുളം GHSS ൻ്റെ പദ്ധതിയായ ‘ഉജ്ജ്വൽ-2025 -26’ ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് ഗണിതശില്പശാല സംഘടിപ്പിച്ചു.


പ്രസ്തുത ശില്പശാലയിൽ സംഖ്യാബോധം, ഭിന്നസംഖ്യകൾ എന്നിവയിലൂന്നിയ പ്രവർത്തനങ്ങൾ വളരെ ആകർഷകവും രസകരവുമായ രീതിയിൽ റിസോഴ്സ് പേഴ്സൺ കെഡിസ്ക് സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് രമ്യ രവീന്ദ്രൻ അവതരിപ്പിച്ചു. കുട്ടികളിൽ ഗണിതാഭിരുചി വളർത്താനും ഗണിതത്തെ ഇഷ്ടപ്പെടാനും സ്വയം സന്നദ്ധമായി ഗണിത പ്രവർത്തനങ്ങളിലേർപ്പെടാനും ഇത്തരം ശില്പശാലകൾ അവസരമൊരുക്കുന്നു. 6,7 ക്ലാസുകളിലെ 50 വിദ്യാർഥികൾക്ക് ഗുണപ്രദമായ ഈ ശില്പശാലയിൽ അധ്യാപകരായ അപർണ കെ റെജി, സോന പി എസ്, റോസമ്മ ചാക്കോ എന്നിവർ സംഘപ്രവർത്തനങ്ങളിൽ മികച്ച സഹകരണം നൽകി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.