ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുമ്പോഴുള്ള ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് വയനാട് ജോ.ആർ.ടി.ഒ.ജയദേവ് പറഞ്ഞു.കാറുകളിൽ കുട്ടികളുടെ രക്ഷക്കായി ചൈൽഡ് റസിസ്റ്റൻ്റ് സിസ്റ്റമെന്ന നിലയിൽ കുട്ടികൾക്കായി പ്രത്യേക സീറ്റ് ക്രമീകരിക്കേണ്ടതാണെന്ന് എൻഫോഴ്സ്മെന്റ് എം.വി.ഐ.അജിൽകുമാർ പറഞ്ഞു.
മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റോഡ് സേഫ്റ്റി വളണ്ടിയർ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ ചേർത്ത് പരിശീലിപ്പിക്കുന്നതിനായി പുൽപ്പള്ളി വ്യാപാര ഭവനിൽ സംഘടിപ്പിച്ച ട്രെയിനിങ് പ്രോഗ്രാമിൽ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം.വ്യാപാരികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, മറ്റ് തൊഴിലാളികൾ എന്നിവർക്കായി പുൽപ്പള്ളി വ്യാപാര ഭവനിൽ വച്ച് നടത്തിയ ട്രെയിനിങ് പ്രോഗ്രാംജോയിൻ്റ് ആർ.ടി.ഒ.ജയദേവ് അവർകൾ ഉദ്ഘാടനം ചെയ്തു.
വയനാട് എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജിൽകുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി.വാളണ്ടിയർ ഗ്രൂപ്പിൻ്റെ ജില്ലാ എക്സിക്യൂട്ടീവ് അംഗമായ സുരേഷ് ബത്തേരി അധ്യക്ഷത വഹിച്ച യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര സ്വാഗതം ആശംസിച്ചു.എം.വി.ഐ.മാരായ അനിൽകുമാർ, സുനീഷ്,എ.എം.വി.ഐ.സനൽ,ജില്ലാ വാളണ്ടിയർമരായ കുഞ്ഞമ്മദ്,രജീഷ്,മനോജ്, ട്രഷറർ ഷാജിമോൻ.പി.എ, ജോർജ്,റഫീഖ്.കെ.വി, ഷിബിൻ.വി.കെ,എന്നിവർ പ്രസംഗിച്ചു.സോഫിയ ഫ്രാൻസിസ്,ബാബു രാജേഷ്,സലീൽ പൗലോസ്,ബൈജു.എം.ബേബി,ശിവദാസ്,ധന്യ മനോജ്, ഷീല സോമൻ, വേണുഗോപാൽ,ഹാരിസ് എന്നിവർ നേതൃത്വം നൽകി.