Latest

എസ്‌ഐആര്‍ സമ്മര്‍ദ്ദം തങ്ങാന്‍ ആവുന്നില്ല; ബിഎല്‍ഒ ജീവനൊടുക്കി; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറ് പേര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ജീവനൊടുക്കി. വിപിന്‍ യാദവ് എന്ന അധ്യാപകനാണ് മരിച്ചത്. എസ്‌ഐആര്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ സമ്മര്‍ദം താങ്ങാനാവാതെയാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് ആറാമത്തെ ബിഎല്‍ഒ ആണ് ജീവനൊടുക്കിയത്.

ബിഎല്‍ഒ ജോലി സമ്മര്‍ദം തുറന്നുപറയുന്ന വീഡിയോയും പുറത്തുവന്നു. മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ കടുത്ത മാനസിക പീഡനമാണ് ജീവന്‍ ഒടുക്കാന്‍ കാരണമായതെന്നും അധ്യാപകന്‍ വിഡിയോയില്‍ പറയുന്നു.

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അധ്യാപകനെ ഉടന്‍ തന്നെ ലഖ്‌നൗവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യാദവിന്റെ ആത്മഹത്യക്ക് പിന്നാലെ പ്രദേശത്ത് പ്രതിഷേധം രൂപപ്പെട്ടു. എന്നാല്‍ ആത്മഹത്യ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.