കൽപ്പറ്റ : തൊഴിലവകാശങ്ങൾ ഇല്ലാതാക്കുന്ന, തൊഴിൽ സുരക്ഷിതത്വം കവർന്നെടുക്കുന്ന, സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അജിത കെ. കരിദിനാചരണവും ധർണ്ണ സമരവും ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയർമാൻ ടി. ഡി. സുനിൽ മോൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും ജോയിൻ്റ് കൗൺസിൽ ജില്ല ട്രഷറർ പ്രതീഷ് ബാബു നന്ദിയും പറഞ്ഞു. റഷീദ പി.പി., ലിതിൻ ജോസഫ്, വിജയൻ പി. കെ., അഖിൽ പി., അരുൺ സജി, ധന്യ എം. സി., സന്ധ്യ കെ. എ. എന്നിവർ സന്നിഹിതരായിരുന്നു.














