Wayanad

മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മാനന്തവാടി: പായോടിന് സമീപം മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.മുൻപ് പായോടിൽ ചുമട്ടുതൊഴിലാളിയായിരുന്ന റോജൻ നിലവിൽ തനിച്ചായിരുന്നു താമസം. ദിവസങ്ങൾക്ക് മുൻപ് പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്ന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഇതിന് ശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ഭാര്യയേയും മക്കളേയും ഒഴിവാക്കി തനിച്ച് താമസിച്ചുവരികയുമായിരുന്നു.മാനസിക വിഭ്രാന്തി മൂലം ഇടയ്ക്ക് അക്രമണ സ്വഭാവം കാണിച്ചിരുന്നതിനാൽ, ഇദ്ദേഹത്തിന് ചികിത്സാ സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രദേശവാസികൾ.

ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഭാര്യ: സീന (ദ്വാരക പാസ്റ്ററൽ സെന്റർ ജീവനക്കാരി). മക്കൾ: അഭിൻ, ആൻമരിയ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.