മുട്ടിൽ യൂണിറ്റ് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട ഒരു കുടുംബത്തിന് നിർമിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് ജോജിൻ ടി. ജോയ് നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ പറളിക്കുന്ന് സംഭാവനയായി ലഭിച്ച 7 സെൻ്റ് സ്ഥലത്ത് 13 ലക്ഷം രൂപ ചെലവിൽ രണ്ട് ബഡ് റൂം , കിച്ചൻ, ഡൈനിങ് ഹാൾ, സിറ്റൗട്ട് , ബാത്ത് റൂം , കുഴൽ കിണർ അടക്കമുള്ള സംവിധാനത്തോടെയാണ് സ്നേഹ ഭവൻ നിർമിക്കുന്നത്. മുട്ടിൽ യൂണിറ്റ് പ്രസിഡൻ്റ് അഷറഫ് കൊട്ടാരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീക്ക് അനുഗ്രഹ , ട്രഷറർ ഷാജി അശോകൻ, സലിം കവേരി , സലാം നീലിക്കണ്ടി, സെയ്‌നുദീൻ പറളിക്കുന്ന് , താരിഖ് കടവൻ എന്നിവർ സംസാരിച്ചു.














