പുതുശ്ശേരി: തൊണ്ടർനാട് പുതുശ്ശേരി ടൗണിൽ വെച്ച് ബൈക്കിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു. പുത്തൻ വീട്ടിൽ ദേവകി (65) ക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ അലൂമിനിയം പാത്ര വിൽപ്പനക്കാരനായ പാലക്കാട് സ്വദേശി രാജേഷ് സഞ്ചരിച്ച ബൈക്ക് ഇവരെ ഇടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ദേവകിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.














