Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; പിന്നാലെ കാണാനില്ലെന്നു രേഷ്മയുടെ പരാതി: കുടുക്കിയത് പൊലീസിന്റെ സംശയം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തൃശൂർ ∙ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം കഠിനതടവും 8 ലക്ഷം രൂപ പിഴയും. ബംഗാൾ സ്വദേശികളായ രേഷ്മ (35), ധീരു (38) എന്നിവരെയാണു ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്. 2021 ഡിസംബർ 13ന് ആയിരുന്നു സംഭവം. സ്വർണപ്പണിക്കാരനായ മൻസൂർ മാലിക്കും ഭാര്യ രേഷ്മയും രണ്ടു മക്കളും ചേർപ്പ് പെരിഞ്ചേരിയിലെ വാടകവീട്ടിലായിരുന്നു താമസം. ജോലിയിൽ സഹായിക്കാൻ മൻസൂർ ബംഗാളിൽ നിന്നെത്തിച്ച ധീരുവും 16 വയസ്സുകാരനായ കൂട്ടാളിയും ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. രേഷ്മയും ധീരുവും തമ്മിൽ അടുപ്പത്തിലായതോടെ മൻസൂറിനെ കൊലപ്പെടുത്തി സ്വർണം തട്ടിയെടുത്തു കടന്നുകളയാൻ തീരുമാനിച്ചെന്നാണു കുറ്റപത്രം.ഷോക്കടിപ്പിച്ചു കൊല്ലാനുള്ള പദ്ധതി പൊളിഞ്ഞതോടെ മദ്യം നൽകി മയക്കിയ ശേഷം ഇരുമ്പു പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബാത്‍റൂമിൽ സൂക്ഷിച്ച മൃതദേഹം, കൂട്ടാളിയുടെയും രേഷ്മയുടെയും സഹായത്തോടെ അടുത്ത ദിവസം ധീരു വീടിനു പിന്നിൽ കുഴിച്ചുമൂടി. ഭർത്താവിനെ കാണാനില്ലെന്നുകാട്ടി രേഷ്മ പൊലീസിനു പരാതി നൽകുകയും ചെയ്തു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ സംശയമുയർന്നതോടെ പൊലീസ് നടത്തിയ തിരച്ചിലിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചേർപ്പ് എസ്എച്ച്ഒ ഷിബുവിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി കുറ്റപത്രം സമർപ്പിച്ചു. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് 5 വർഷം അധിക തടവു കൂടി വിധിച്ചിട്ടുണ്ട്. പ്രതികൾ കൈവശപ്പെടുത്തിയ സ്വർണം മൻസൂറിന്റെ മൂത്തമകൻ പ്രായപൂർത്തി ആകുന്ന സമയത്തു വിട്ടുനൽകാനും വിധിയിൽ പറയുന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽ കുമാർ, അഡ്വ. ലിജി മധു എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *