Saturday, 24 October 2026
|
വയനാട് • കേരളം
TRENDING
▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

Wayanad News Daily Desk
ADVERTISEMENT • പരസ്യം





മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL 73 A 8540 എന്ന നമ്പർ കാറിൽ 11132500 (ഒരു കോടി പതിനൊന്നു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപ ) രേഖകളില്ലാതെ നിയമവിരുദ്ധമായി കൈവശം വെച്ച്, കടത്തികൊണ്ട് വന്നത് കണ്ടെത്തി.

സുൽത്താൻബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ നായ്ക്കട്ടി പോസ്റ്റിൽ ചിത്രാലക്കര വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ സി.കെ. മുനീർ (38/2025) എന്നയാളെ തുടർ നടപടികൾക്കായി എക്സൈസ് വകുപ്പ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്ന് കൈമാറി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ഇ.അനൂപ്, വി.രഘു,സിവിൽ എക്സൈസ് ഓഫീസർ പി.വി.വിപിൻ കുമാർ മുതലായവർ പങ്കെടുത്തു.മേൽ പരിശോധനക്ക് വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിൽ കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടർ ജി ജിഷ്ണു എന്നിവർ നേതൃത്വം നൽകി കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ തിരഞ്ഞെടുപ്പ് ഏറ്റവും സുഗമമായി നടക്കുന്നതിലേക്ക് യാതൊരുവിധ അനധികൃത വസ്തുക്കളും സംസ്ഥാനത്തേക്ക് കടന്നു വരുന്നത് തടയുന്നതിന് കർശന പരിശോധന തുടരുമെന്ന് വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *