Kalpetta

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് കോൺ വൊക്കേഷൻ നാളെ

മേപ്പാടി: ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ 2021-22 അദ്ധ്യായന വര്‍ഷത്തില്‍ അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ് തുടങ്ങിയ വിഷയങ്ങളില്‍ പ്രവേശനം നേടി മികച്ച വിജയം കൈവരിച്ച ആദ്യത്തെ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍ക്കും 2019ല്‍ പ്രവേശനം നേടി ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 145 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബിരുദദാനം ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ മെയ് 24 ശനിയാഴ്ച നടക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെയും കേരളാ യൂണിവേഴ്‌സിറ്റിയുടെയും വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ മുഖ്യാതിഥിയായിരിക്കും. കേരളത്തിലെ അറിയപ്പെടുന്ന കാന്‍സര്‍ രോഗ വിദഗ്ധനും ലേക് ഷോര്‍ ഹോസ്പിറ്റല്‍ കാന്‍സര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വി.പി. ഗംഗാധരന്‍ വിശിഷ്ടാതിഥിയായും പങ്കെടുക്കും.

കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി. സിദ്ദിഖ്, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഡയറക്ടറും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റിയുമായ യു. ബഷീര്‍, മെഡിക്കല്‍ കോളേജ് ട്രസ്റ്റി ഡോ. സെബാ മൂപ്പന്‍, ഡീന്‍ ഡോ എ പി കാമത്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എലിസബത്ത് ജോസഫ്, ഡി ജി എമ്മും ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും. 2013 മുതല്‍ ഇങ്ങോട്ടുള്ള ഓരോ വര്‍ഷങ്ങളിലും പ്രവേശനം നേടിയ എം ബി ബി എസ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാനം വര്‍ഷം തോറും നടക്കുന്നുണ്ടെങ്കിലും വയനാട് ജില്ലയില്‍ നിന്നുള്ള ആദ്യ മെഡിക്കല്‍ പി ജി ബിരുദദാനമാണ് ഈ ചടങ്ങിനെ കൂടുതല്‍ വ്യത്യസ്ത മാക്കുന്നത്. നിലവില്‍, അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ്, പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, ഓട്ടോറൈനോലാറിംഗോളജി (ഇ.എന്‍.ടി.), ഒബ്‌സ്‌റ്റെട്രിക്‌സ് & ഗൈനക്കോളജി, ജനറല്‍ സര്‍ജറി തുടങ്ങിയ 8 വിഭാഗങ്ങളിലാണ് പി ജി കോഴ്‌സുകള്‍ നടന്നുവരുന്നത്. ഇതോടെ ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകള്‍ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് വയനാട് ജില്ല തങ്ങളുടേതായസ്ഥാനം ഉറപ്പിക്കുകയാണ്.പത്രസമ്മേളനത്തില്‍ ഡീന്‍ ഡോ എ പി കാമത്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ഡി ജി എമ്മും ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാല്‍, ഡോ. ജിതാ ദേവന്‍, ഡോ. അമല്‍ കെ കെ എന്നിവര്‍ പങ്കെടുത്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.