ദുബാർ∙ സീതാപൂർ ജില്ലയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 22കാരനായ രഞ്ജിത് പാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ ഒന്നിനാണ് പെൺകുട്ടിയെ കാണാതായത്. ദുബാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ നിന്നാണ് പത്താംക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് ദുബാർ മേഖലയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.
മൊഴിയെടുത്തപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യക്തമായത്. സീതാപൂർ ജില്ലയിലെ സർവ എന്ന ഗ്രാമത്തിൽ താമസിക്കുന്ന രഞ്ജിത് പാൽ (22) എന്നയാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നർകി. രണ്ടാഴ്ചയോളം ഇയാൾ തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പൊലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. ദുബാറിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.














