ബെംഗളൂരു∙ രേണുകാസ്വാമി കൊലക്കേസിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലുള്ള നടി പവിത്ര ഗൗഡയ്ക്ക് പത്രവും ടിവിയും പുസ്തകങ്ങളും അനുവദിക്കാൻ സെഷൻസ് കോടതി ഉത്തരവിട്ടു. ജയിലിൽ ഏകാന്തത അനുഭവപ്പെടുന്നതിനാൽ ടിവി കാണാനും പത്രം വായിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് പവിത്ര കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ പ്രതിയായ നടൻ ദർശനും മറ്റ് അനുയായികൾക്കും ജയിലിൽ ടിവി അനുവദിച്ചിരുന്നു.
പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചതിന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്. ദർശനും സംഘവും രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടഞ്ഞുവച്ച് കൊലപ്പെടുത്തുകയായിരുന്നു. പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നും ദർശന്റെ കുടുംബ ജീവിതത്തെ ബാധിക്കും വിധമുള്ള ഇടപെടൽ നടത്തിയെന്നതുമാണ് കൊലപാതക കാരണമായി കണ്ടെത്തിയത്. പവിത്രയും കേസിൽ പ്രതിയാണ്.














