നൂനപക്ഷ മോർച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി. വയനാട് ജില്ലാ ഓഫീസിൽ വച്ച് ക്രിസ്തുമസ് ആഘോഷം നടത്തി.നൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വ: അമ്യത് രാജ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം കെ.സദാനന്ദൻ ക്രിസ്തുമസ് സന്ദേശം നൽകി.മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റിൻസി വർഗ്ഗീസിനെ ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് മലവയൽ ആദരിച്ചു.
എസ്.റ്റി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മുകുന്ദൻ പള്ളിയറ,ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.സുകുമാരൻ, ടി.എം.സുബീഷ്. എന്നിവർ സംസാരിച്ചു.ബെന്നി തുണ്ടത്തിൽ സ്വാഗതവും,ചക്രേഷ് കുമാർ പയ്യംമ്പള്ളി നന്ദിയും പറഞ്ഞു.ബാബു സി.എ., സാബു സെബാസ്റ്റ്യൻ,ആശാ ഷാജി, കേളു അത്തി കൊല്ലി, സന്ധ്യാ മോഹൻദാസ്,ജോർജ് മഠത്തിപറമ്പിൽ, മോളി വർഗ്ഗീസ്, കുഞ്ഞഹമ്മദ് പനമരം തുടങ്ങിയവർ നേതൃത്വം നൽകി.














