മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ ലഹരിവേട്ട. ലോറിയിൽ കടത്തുകയായിരുന്ന 4200 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പാലക്കാട് വേർക്കോലി പിലാപ്പുള്ളി രമേശ് (47) അറസ്റ്റിലായി.KL 59 L 5840 നമ്പർ ലോറിയിൽ പഞ്ചസാര ചാക്കുകളുടെ മറവിൽ 330-ഓളം ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. ആകെ 4205.520 കിലോ സാധനങ്ങളാണ് പിടിച്ചെടുത്തത്.എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ പിന്നീട് ബത്തേരി പോലീസിന് കൈമാറി.
പ്രിവൻ്റീവ് ഓഫീസർമാരായ പ്രജീഷ് എ.സി, ബിനുമോൻ എ.എം, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ പി.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.














