National

കൊതുകിനെ ‘സോപ്പിട്ട്’ ഓടിക്കാം! കൊതുകിനെ തുരത്താൻ ഡിറ്റർജന്റ് വികസിപ്പിച്ച് ഐഐടി ഡൽഹി

ന്യൂഡൽഹി ∙ തുണികൾ കഴുകാനും കൊതുകിനെ പ്രതിരോധിക്കാനും ശേഷിയുള്ള ഡിറ്റർജന്റ് വികസിപ്പിച്ച് ഐഐടി ഡൽഹി. പൗഡർ രൂപത്തിലും ദ്രാവകരൂപത്തിലുമുള്ള ‘സോപ്പാണ്’ വികസിപ്പിച്ചിരിക്കുന്നത്. ഡിറ്റർജന്റ് കൊണ്ട് കഴുകിയ തുണി കയ്യിൽ കെട്ടിയ ശേഷം കൊതുകുകളെ അടച്ചിട്ട പെട്ടിയിലേക്ക് കൈ കടത്തുന്ന ‘ഹാൻഡ്-ഇൻ-കേജ്’ രീതിയിലാണു പരീക്ഷണം നടത്തിയതെന്ന് ഐഐടിയിലെ ടെക്സ്റ്റൈൽ ആൻഡ് ഫൈബർ എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ.ജാവേദ് നബിബക്ഷ ഷെയ്ഖ് പറഞ്ഞു.

ഡിറ്റർജന്റിൽ അടങ്ങിയ ഘടകങ്ങൾ കൊതുകുകൾക്കു ഗന്ധത്തിലൂടെയും രുചിയിലൂടെയും തിരിച്ചറിയാൻ കഴിയുമെന്ന് പ്രഫസർ പറഞ്ഞു. അതു തിരിച്ചറിഞ്ഞാൽ പിന്നെ കൊതുക് തുണിയിൽനിന്ന് അകന്ന് പോകും. ഡിറ്റർജന്റ് ഉപയോഗിച്ച് ഇടയ്ക്കിടെ തുണി അലക്കുന്നതിനാൽ പ്രതിരോധശേഷി നിലനിൽക്കുകയും ചെയ്യും. ഡിറ്റർജന്റിന്റെ പേറ്റന്റിനായി അപേക്ഷ നൽകിയെന്നും വാണിജ്യാടിസ്ഥാനത്തിൽ അത് ഉടൻ പുറത്തിറങ്ങുമെന്നും ഗവേഷകർ അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.