തിരുവനന്തപുരം∙ ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നല്‍കാന്‍ ബവ്‌കോ. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍നിന്നും നിര്‍മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് ബവ്‌കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്.
ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കാനാണ് ബവ്‌കോ സിഎംഡി ആവശ്യപ്പെട്ടിരിക്കുന്നത്. അനുയോജ്യമായ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ വീതം ഉദ്ഘാടനവേളയില്‍ പാരിതോഷികം നല്‍കുമെന്നും സിഎംഡി അറിയിച്ചു.














