ബത്തേരി: ആറു മാസം മുമ്പ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാര (38) ൻ്റെ ഭാര്യ രേഷ്മ (34) മരണപ്പെട്ടു. വിഷം കഴിച്ച് അവശനിലയിലായി ആശുപത്രിയിലായിരുന്നു.കഴിഞ്ഞ ജൂലൈ നാലിനാണ് 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യ ചെയ്‌തുവെന്ന വിവരം ലഭിച്ചത്.എന്നാൽ പുറത്ത് നിന്ന് ആരോ വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീനേഷിനെയും കൊലപ്പെടുത്തിയെന്നാണ് പിന്നീട് ലഭിച്ച റിപ്പോർട്ട്.സൗമ്യ സ്വഭാവക്കാരനായ ജിനേഷ് മെഡിക്കൽ റെപ്പ് ജോലി ഉപേക്ഷിച്ച് ഇസ്രായേലിൽ കെയർ ഗീവറായി ഒരു മാസത്തിന് ശേഷമാണ് ദാരുണ സംഭവം ഉണ്ടായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഏക മകൾ: ആരാധ്യ














