കമ്പളക്കാട്: കമ്പളക്കാട് സ്‌റ്റേഷന്‍ പരിധിയിലെ കുറുമ്പാലക്കോട്ട കരടികുഴി ഉന്നതിയിലെ കറുപ്പന്റെ മകന്‍ കേശവന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കേശവന്റെ പെങ്ങളുടെ മകളുടെ ഭര്‍ത്താവായ ജ്യോതിഷ് (30) എന്ന യുവാവാണ് പട്ടിക കൊണ്ട് അടിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും കേശവന്‍ മരിച്ചിരുന്നു. തുടര്‍ന്ന് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജ്യോതിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.














