Listen live radio

മൂന്നുവയസ്സുകാരന്‍ നാണയം വിഴുങ്ങി മരിച്ച സംഭവം; കുട്ടി 2 നാണയങ്ങൾ വിഴുങ്ങി, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

after post image
0

- Advertisement -

കൊച്ചി: നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച ആലുവയിലെ മൂന്ന് വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. റിപ്പോര്‍ട്ടില്‍ രണ്ടു നാണയങ്ങൾ വിഴുങ്ങിയെന്നാണ് കണ്ടെത്തൽ. നാണയം വൻകുടലിന്റെ ഭാഗത്തായിരുന്നു. കൂടുതൽ പരിശോധന ഉണ്ടാകും. കുട്ടിയുടെ ആന്തരിക അവയവങ്ങളും പരിശോധനാ വിധേയമാക്കും. ചികിത്സാ പിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പ്രത്യേക സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മന്ത്രി കെകെ ശൈലജയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്.
നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

Leave A Reply

Your email address will not be published.