Listen live radio

കർഷകർക്ക് കേന്ദ്ര – കേരള സർക്കാരുകൾ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: പി.കെ. ജയലക്ഷ്മി

after post image
0

- Advertisement -

കൽപ്പറ്റ : ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിന് കേന്ദ്ര കേരള സർക്കാരുകൾ അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എ.ഐ.സി.സി അംഗവും മുൻ മന്ത്രിയുമായ പി കെ ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട്ടിലെ നേന്ത്രവാഴ കർഷകരാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്.
പ്രകൃതിക്ഷോഭം, വിലയിടിവ് , ഉല്പാദന കുറവ് എന്നിവമൂലം നട്ടെല്ലൊടിഞ്ഞ കാർഷിക മേഖലയിൽ അടിയന്തരമായ ഇടപെടലുകൾ ആവശ്യമാണ്.
കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കിട്ടത്തക്ക രീതിയിൽ ഉള്ള പ്രത്യേക പാക്കേജ് ആണ് ആവശ്യം. സംസ്ഥാന സർക്കാർ കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ വിതരണം ചെയ്യണം.മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണം നിലച്ച സാഹചര്യത്തിൽ കാർഷിക അനുബന്ധ മേഖലകളിലെ സംരംഭകർക്കും സഹായം ആവശ്യമാണ്.അതിഥി തൊഴിലാളികളെ പോലെ തോട്ടം തൊഴിലാളികളെയും കർഷക തൊഴിലാളികളെയും സർക്കാർ പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകണം.
ഗ്രാമ പ്രദേശങ്ങളിൽ ജോലിചെയ്യുന്ന ആശാവർക്കർമാർ ഹെൽത്ത് ഇൻസ്പെക്ടർമാർ സന്നദ്ധപ്രവർത്തകർ എന്നിവരുടെ സുരക്ഷാ കാര്യം സർക്കാർ പരിഗണിക്കണമെന്നും ഗ്രാമീണ ജനതയുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.