ചെന്നൈ ∙ ശുചീകരണ തൊഴിലാളിക്ക് റോഡരികിൽ കിടന്ന ബാഗിൽനിന്നും ലഭിച്ചത് 45 ലക്ഷം രൂപ വിലമതിക്കുന്ന 45 പവന്റെ സ്വർണാഭരണങ്ങൾ. പതിവുപോലെ ടി നഗറിൽ ശുചീകരണ പ്രവൃത്തി ചെയ്യുമ്പോഴാണ് പത്മ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടത്. ബാഗ് തുറന്നു നോക്കിയപ്പോഴാണ് നിറയെ സ്വർണാഭരണങ്ങൾ കണ്ടത്. ഒട്ടും സമയം കളയാതെ ബാഗുമായി സമീപത്തെ പോണ്ടിബസാർ പൊലീസ് സ്റ്റേഷനിലെത്തി പത്മ സ്വർണം കൈമാറി.

ഉടമയെ തേടിയുള്ള പൊലീസ് അന്വേഷണത്തിൽ സ്വർണാഭരണം നങ്കനല്ലൂർ സ്വദേശിയായ രമേശിന്റേതാണെന്ന് കണ്ടെത്തി. ഒട്ടേറെപ്പേർ പത്മയുടെ സത്യസന്ധതയിൽ അഭിനന്ദിക്കാനെത്തി. പത്മയുടെ മാതൃകാപരമായ പെരുമാറ്റത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒരു ലക്ഷം രൂപ പാരിതോഷികം നൽകി.
വർഷങ്ങൾക്കു മുൻപ് പത്മയുടെ ഭർത്താവ് സുബ്രഹ്മണിക്കും മറീന ബീച്ചിനു സമീപത്തുനിന്നും ബാഗിൽ പണം ലഭിച്ചിരുന്നു. ഒന്നരലക്ഷം രൂപയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലുണ്ടായിരുന്നത്. ഇതും പൊലീസിനു കൈമാറിയിരുന്നു. വാടകവീട്ടിൽ കഴിയുന്ന ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്.