Kerala

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആർടിസി

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ അന്തസ്സംസ്ഥാന യാത്രയ്ക്കായി തയ്യാറെടുക്കുന്നു. സഞ്ചാരികളുടെ ഇഷ്ടയിടമായ ഗോവയിലേക്കുള്ള യാത്രയാണു പ്രധാനം. മൂന്നു രാത്രിയും രണ്ടു പകലുമായുള്ള യാത്രയാണിത്. ‌ഗോവയിലെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും ‍രാത്രിജീവിതവും ഗോവൻ ഭക്ഷണവും ആസ്വദിക്കാവുന്ന തരത്തിലാണ് ആസൂത്രണം.

കാസർകോടുവരെ കെ.എസ്.ആർ.ടി.സി. ബസിലും അവിടെനിന്ന് ഗോവവരെ സ്വകാര്യ ആഡംബര എ.സി. ബസിലുമാകും യാത്ര. താമസത്തിനു മികച്ച ഹോട്ടലുകളാകും.കേരള ടൂറിസം ഡിവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി(കെ.ടി.ഡി.എസ്.)യുമായി ചേർന്നാണു പദ്ധതി. യാത്രാനിരക്കു തീരുമാനിച്ചിട്ടില്ല. എല്ലാ ഡിപ്പോകളിൽനിന്നും യാത്രയുണ്ടാകും.ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, വേളാങ്കണ്ണി, മേഘമലൈ, പളനി, കന്യാകുമാരി എന്നിവിടങ്ങളിലേക്കും യാത്ര യൊരുക്കുന്നുണ്ട്. അവധിക്കാലത്ത് ഒട്ടേറെ പുതിയ യാത്രകളും ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നുണ്ട്.ഏപ്രിൽ ഒന്നുമുതൽ ആലപ്പുഴയിൽ തുടങ്ങുന്ന സീ ആലപ്പുഴ യാത്രയെക്കുറിച്ച് ഏറെ അന്വേഷണമെത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ മാതൃകയിൽ സീ അഷ്ടമുടി യാത്ര കൊല്ലത്തുണ്ടാകും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.