Kerala

ലഡുവിന് തക്കാളി സോസ് കിട്ടിയില്ല; ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം

ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം. കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടൽ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്.മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്.

തലയിലും മുഖത്തുമാണ് ഇരുവർക്കും മർദ്ദനമേറ്റത്. ഇരുമ്പ് പൈപ്പും ചട്ടകവുമുപയോഗിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിൽ വന്ന ഒരു സംഘമാണ് ജീവനക്കാരെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതയാണ് വിവരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.