Wayanad

പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു

കല്ലോടി;സെന്റ് ജോസഫ്സ് ഹൈസ്കൂൾ കല്ലോടിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു. സ്നേഹക്കൂട് 2k26 എന്ന പേരിൽ നടത്തിയ സൗഹൃദ സംഗമം പ്രഥമ ഹെഡ്മാസ്റ്റർ ആന്റണി കെ എ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ ഫാ. സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ഷീജോ ചിറ്റിലപ്പള്ളി, വൈസ് പ്രസിഡണ്ട് സിബി ആശാരിയോട്ട്, പൂർവ്വ അധ്യാപക പ്രതിനിധികളായ സി ടി അബ്രഹാം മാസ്റ്റർ, പി എ വർക്കി മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ ജോർജ് പടകൂട്ടിൽ, ജോസ് പള്ളത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വ അധ്യാപകരെ സ്കൂൾ മാനേജർ ഫാ. സജി കോട്ടായിൽ ആദരിച്ചു. ബിന്ദു ചെറിയാൻ സ്വാഗതവും നജീബ് മണ്ണാർ നന്ദിയും പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.