Mananthavady

കാറ്റിലും മഴയിലും മാനന്തവാടി മിനി സിവില്‍ സ്‌റ്റേഷനിൽ നാശനഷ്ടം

മാനന്തവാടി: ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലും മാനന്തവാടി മിനി സിവില്‍ സ്‌റ്റേഷനിലെ ഓഫrസുകള്‍ക്കു മുന്‍പിലെ ഗ്ലാസ്സ് ഭിത്തി പൊട്ടിത്തകര്‍ന്നു വീണു. ഇതിനെ തുടര്‍ന്ന് എഇഒ, വ്യവസായ ഓഫീസ്, ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ മഴവെള്ളം കയറി. ഇന്നലെ അവധി ദിനമായതിനാലും രാത്രിയായതിനാലും അപകടം ഒഴിവാകുകയായിരുന്നു. രാവിലെ ഓഫീസുകളില്‍ ജീവനക്കാരെത്തിയപ്പോഴാണ് വെള്ളം കയറിയത് കാണുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ ഏറെ പ്രയാസപ്പെട്ടാണ് വെള്ളം തുടച്ചു മാറ്റി ജോലിയാരംഭിച്ചത്.

ഗ്ലാസ് ഭിത്തിയുടെ അപകടാവസ്ഥ പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. എത്രയും പെട്ടെന്ന് അധികൃതര്‍ ഇടപെടണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.