Wayanad

മലിനീകരണം കുറവ്; സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി

വയനാട്; വായുനിലവാരം ‘ഉത്തമം’സുൽത്താൻ ബത്തേരി: ശുദ്ധവായുവും മഞ്ഞുമൂടിയ കാലാവസ്ഥയും സഞ്ചാരികളെ മാടിവിളിക്കുന്നു; വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയായി വയനാട് മാറുന്നു. മലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയെന്ന പ്രത്യേകതയാണ് നഗരത്തിരക്കുകളിൽ നിന്ന് ആശ്വാസം തേടുന്നവരെ വയനാട്ടിലേക്ക് ആകർഷിക്കുന്നത്.

അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളുടെ കണക്കുപ്രകാരം ഈ മാസം വയനാട്ടിലെ വായുനിലവാരം ‘ഉത്തമ’മാണ്. 14 ug/m3 (മൈക്രൊഗ്രാംസ് പെർ ക്യുബിക് മീറ്റർ) മാത്രമാണ് ഇവിടുത്തെ മലിനീകരണ തോത്. കേരളത്തിൽ വായുമലിനീകരണം ഏറ്റവും കുറവുള്ള ജില്ലയും വയനാടാണ് (ഏറ്റവും കൂടുതൽ ആലപ്പുഴയിൽ).സമുദ്രനിരപ്പിൽ നിന്ന് 2000 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വയനാട്ടിലെ തണുത്ത കാലാവസ്ഥയും ബാണാസുര, ചെമ്പ്ര പീക്ക്, എടക്കൽ ഗുഹ, പൂക്കോട് തടാകം, കുറുവ ദ്വീപ് തുടങ്ങിയ കാഴ്ചകളും സഞ്ചാരികൾക്ക് വിരുന്നൊരുക്കുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് വയനാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമെന്ന് വിനോദസഞ്ചാര മേഖലയിലുള്ളവർ പറയുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.