കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വിവിധ വ്യക്തികളും സംഘടനകളും നൽകിയ സംഭാവന ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പണം നേരിട്ട് ദുരിധബാധിതർക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്നും വയനാട് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദുരിതബാധിതർക്കായി സമാഹരിച്ച തുക അവകാശികൾക്ക് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഗുണഭേക്തൃലിസ്റ്റ് തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്നും പുനരധിവാസത്തിനായി വ്യക്തികളും സംഘടനകളും നൽകിയിട്ടുള്ള ഓഫറുകൾ ഉപയോഗപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. തുക ദുരിതബാധിതർക്ക് വിതരണം ചെയ്താൽ അത് തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നതിന് തുല്യമാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ദുരിതബാധിതരെ പുനരധിവസിപ്പിക്കുമ്പോൾ മാത്രമേ സർക്കാരിന്റെ കടമ പൂർത്തിയാവുകയുള്ളു. ഓഫറുകൾ നൽകിയവരുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടക്കൈ പുനരധിവാസ പ്രവർത്തനങ്ങളെ ഇലക്ഷൻ ബാധിച്ചിട്ടില്ല. വാടകവീട്ടിൽ കഴിയുന്ന ദുരിതബാധിതരുടെ വാടക സർക്കാർ നൽകുന്നുണ്ട്. ടൗൺഷിപ്പ് നിർമ്മിക്കുന്നതിനുള്ള സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്ത് വരികയാണ് ദുരിതബാധിതരെ ഒരു കുടക്കീഴിൽ താമസിപ്പിക്കാനാണ് ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തിയ കമ്മീഷൻ കേസ് തീർപ്പാക്കി. ബത്തേരി സ്വദേശി അബ്ദുള്ളക്കുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി.കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വിവിധ വ്യക്തികളും സംഘടനകളും നൽകിയ സംഭാവന ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പണം നേരിട്ട് ദുരിധബാധിതർക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്നും വയനാട് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദുരിതബാധിതർക്കായി സമാഹരിച്ച തുക അവകാശികൾക്ക് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഗുണഭേക്തൃലിസ്റ്റ് തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്നും പുനരധിവാസത്തിനായി വ്യക്തികളും സംഘടനകളും നൽകിയിട്ടുള്ള ഓഫറുകൾ ഉപയോഗപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. തുക ദുരിതബാധിതർക്ക് വിതരണം ചെയ്താൽ അത് തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നതിന് തുല്യമാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ദുരിതബാധിതരെ പുനരധിവസിപ്പിക്കുമ്പോൾ മാത്രമേ സർക്കാരിന്റെ കടമ പൂർത്തിയാവുകയുള്ളു. ഓഫറുകൾ നൽകിയവരുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടക്കൈ പുനരധിവാസ പ്രവർത്തനങ്ങളെ ഇലക്ഷൻ ബാധിച്ചിട്ടില്ല. വാടകവീട്ടിൽ കഴിയുന്ന ദുരിതബാധിതരുടെ വാടക സർക്കാർ നൽകുന്നുണ്ട്. ടൗൺഷിപ്പ് നിർമ്മിക്കുന്നതിനുള്ള സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്ത് വരികയാണ് ദുരിതബാധിതരെ ഒരു കുടക്കീഴിൽ താമസിപ്പിക്കാനാണ് ശ്രമമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തിയ കമ്മീഷൻ കേസ് തീർപ്പാക്കി. ബത്തേരി സ്വദേശി അബ്ദുള്ളക്കുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി.














