National

70 ലക്ഷത്തിന്റെ ഇ-സിഗരറ്റുമായി വിമാനയാത്രക്കാരി പിടിയിൽ

ചെന്നൈ ∙ മലേഷ്യയിൽ നിന്നു കടത്തിയ 70 ലക്ഷം രൂപയുടെ ഇ-സിഗരറ്റുകളും കണക്കിൽപ്പെടാത്ത യുഎസ് ഡോളറും യാത്രക്കാരിയിൽനിന്നു പിടികൂടി. ക്വാലലംപുരിൽ നിന്നുള്ള വിമാനം ചെന്നൈ വിമാനത്താവളത്തിൽ എ‌ത്തിയപ്പോഴാണു സംഭവം. പതിവ് പരിശോധനകൾക്കിടെ, പരസ്പര വിരുദ്ധമായ മറുപടി നൽകിയ വനിതയുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകളും ഡോളറും കണ്ടെത്തിയത്. സാധനങ്ങൾ ഉടൻ കണ്ടുകെട്ടി, കൂടുതൽ ചോദ്യംചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തു.

പ്രാഥമിക അന്വേഷണത്തിൽ, ക്വാലലംപുർ വിമാനത്താവളത്തിൽ അജ്ഞാത വ്യക്തിയാണ് പാഴ്സൽ കൈമാറിയതെന്ന് സ്ത്രീ അവകാശപ്പെട്ടു. ചെന്നൈ വിമാനത്താവളത്തിൽ കൈമാറണമന്നു നിർദേശിച്ചിരുന്നതായും പറഞ്ഞു. ഇവരിൽ നിന്ന് പാഴ്സൽ സ്വീകരിക്കാനെത്തിയതെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കൂടുതൽ അന്വേഷണം തുടരുകയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.