Listen live radio

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചു; വാക്സിന്‍ കുത്തിവെപ്പിന് വിധേയരായവര്‍ പ്രതിരോധ ശേഷി കൈവരിച്ചു ; ഓഗസ്റ്റ് അവസാനത്തോടെ മരുന്ന് ലഭ്യമാകും

after post image
0

- Advertisement -


മോസ്‌കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത റഷ്യയുടെ കൊവിഡ് വാക്‌സിന്റെ നിര്‍മാണം ആരംഭിച്ചു. ഈ മാസം അവസാനത്തോടെ കൊവിഡ് മരുന്ന് പുറത്തെത്തിക്കുമെന്നും റഷ്യന്‍ ന്യൂസ് ഏജന്‍സി.
നേരത്തെ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതായും തന്റെ മകള്‍ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ എടുത്തതായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പറഞ്ഞിരുന്നു.
മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന്‍ പറഞ്ഞു. വാക്സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും വ്ളാദിമര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ഉപ പ്രധാനമന്ത്രി നല്‍കുന്ന വിവര പ്രകാരം ഓഗസ്റ്റ് മാസത്തില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം റഷ്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണ ഘട്ടം പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ടോ എന്നതില്‍ ആഗോള തലത്തില്‍ ആശങ്കയുണ്ട്. വാക്സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്ന് നേരത്തെ ചില ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായവരുടെ അവസാന ഘട്ട പരിശോധന ഓഗസ്റ്റ് മൂന്നിന് നടന്നിരുന്നു. പരിശോധനയില്‍ വാക്സിന്‍ കുത്തിവെച്ചവരെല്ലാം പ്രതിരോധ ശേഷി കൈവരിച്ചു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാക്സിന്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.