Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

പൊലീസുകാരുടെ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു: സ്വയം വിരമിച്ച് എസ്ഐ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ശാസ്താംകോട്ട (കൊല്ലം) ∙ മോഷണക്കേസിൽ നിന്നും ഒഴിവാക്കാൻ ആക്രിക്കട ഉടമയിൽ നിന്നും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതും യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കിയതും അടക്കം പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വഴിവിട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പ്രതികാര നടപടി നേരിട്ട സ്പെഷൽ ബ്രാഞ്ച് എസ്ഐ ആറര വർഷം സർവീസ് ശേഷിക്കെ സ്വയം വിരമിച്ചു. ശാസ്താംകോട്ട പൊലീസ് ‌സ്റ്റേഷനിൽ ജോലി ചെയ്‌തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ.ഹർഷാദ് (49) ആണ് പൊലീസ് അസോസിയേഷന്റെ രാഷ്ട്രീയ ഇടപെടലിൽ മനംനൊന്തു സർവീസ് അവസാനിപ്പിച്ചത്.

ശാസ്താംകോട്ടയിൽ നിർമാണത്തിലിരുന്ന, തദ്ദേശ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ജൂലൈയിൽ 3 ലക്ഷം രൂപയുടെ കേബിളുകൾ കവർന്ന് ആക്രി കടയിൽ വിറ്റ കേസിൽ അസോസിയേഷൻ നേതാക്കളായ എസ്എച്ച്ഒ, എസ്ഐ എന്നിവർ നടത്തിയ വഴിവിട്ട നീക്കമാണ് വിവാദമായത്. രണ്ട് ലക്ഷം രൂപ കൈക്കുലി വാങ്ങി കടയുടമയെ കേസിൽ നിന്ന് ഒഴിവാക്കിയ ശേഷം മറ്റ് ഉദ്യോഗസ്‌ഥർക്ക് സംശയം തോന്നാതിരിക്കാൻ ‌സ്റ്റേഷനിലേക്ക് 15,000 രൂപയുടെ ഫോട്ടോസ്‌റ്റാറ്റ് പേപ്പർ കടയുടമയെ കൊണ്ട് എത്തിച്ചു നൽകി.

ആക്രിക്കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, രണ്ട് ജീവനക്കാർ കടയിൽ നിന്ന് പണം കവർന്നതായും കണ്ടെത്തിയിരുന്നു. ഇരുവരെയും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത്, ഇവരുടെ ബന്ധുക്കളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങി കട ഉടമയ്ക്ക് നൽകിയ ശേഷം ഇവരെ വിട്ടയച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ മൈനാഗപ്പള്ളി സ്വദേശിയായ യുവാവിനെ പിടികൂടി പൊലീസ് തന്നെ പുറത്ത് നിന്നും കഞ്ചാവ് എത്തിച്ച് ഇയാളിൽ നിന്നും പിടിച്ചതെന്ന പേരിൽ കേസ് എടുത്തതായും പരാതിയുണ്ട്.

ശബ്ദ സന്ദേശങ്ങൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് ഹർഷാദ് റിപ്പോർട്ട് നൽകി. എന്നാൽ എസ്‌പി ഓഫിസിൽ നിന്നും റിപ്പോർട്ട് ചോർന്നതോടെ പൊലീസ് അസോസിയേഷന്റെ കണ്ണിലെ കരടായി ഹർഷാദ് മാറി. മന്ത്രിതലത്തിൽ ഇടപെട്ടാണ് ഹർഷാദിനെ കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിലേക്ക് തിരക്കിട്ട് സ്‌ഥലം മാറ്റിയത്. സത്യത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ സേനയിൽ നിന്നു നേരിട്ട പ്രതികാര നടപടിയിൽ മനംനൊന്തു സർവീസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ശേഷമാണ് ഹർഷാദ് വിരമിച്ചത്.

മികച്ച സേവനത്തിന് ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്. തന്റെ റിപ്പോർട്ടിൽ കണ്ടെത്തിയ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് നിയമ നടപടിയും ഹർഷാദ് ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലെ റീൽസിലൂടെ വൈറലായ എസ്ഐ അടക്കമുള്ളവർക്കെതിരെയാണ് ഹർഷാദിന്റെ പോരാട്ടം.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *