തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക 21-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. നോട്ടിസ് നല്‍കിയ മുഴുവൻ പേരുടെയും ഹിയറിങ് നടപടികള്‍ പൂർത്തിയായി വരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേല്‍ക്കർ അറിയിച്ചു.
അർഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ നിന്നു പുറത്താകില്ലെന്ന് ഉറപ്പുവരുത്താൻ കർശന നിർദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് ഹിയറിങ് നടപടികള്‍ വേഗത്തില്‍ പൂർത്തിയാക്കിത്. ഇരു ജില്ലകളിലും 14 മണ്ഡലങ്ങളില്‍ വീതം ഹിയറിങ് പൂർത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയില്‍ ഒമ്പത് മണ്ഡലങ്ങളിലും നടപടികള്‍ പൂർത്തിയായിട്ടുണ്ട്. ഡിസംബർ 23-ന് ആരംഭിച്ച ഹിയറിങ് 14-നാണ് പൂർത്തിയാകും.














